Adachootty- Ada Palaka Kerala Traditional wooden Rice Drainer

Adachootty- Ada Palaka Kerala Traditional wooden Rice Drainer
Adachootty- Ada Palaka Kerala Traditional wooden Rice Drainer

ചോറ് വാർക്കാൻ വേണ്ടി ഉപയോഗിക്കുന്ന മരപ്പലക സംവിധാനം. ഇത് സാധാരണയായി പ്ലാവ് പോലുള്ള മരപ്പലകകൊണ്ടാണ് നിർമ്മിക്കുക. പൂർണ വൃത്താകൃതിയിലുള്ളതും അർദ്ധവൃത്താകൃതിയിലുള്ളതും ആയ രണ്ടു വിധം അടച്ചൂറ്റികൾ ഉണ്ട്.കഞ്ഞിക്കലത്തിന് മുകളിൽ ചോറും കലവും കമഴ്തിവെക്കുമ്പോൾ ചോറ് കഞ്ഞിക്കലത്തിൽ വീഴാതെ ഇത് തടഞ്ഞ് നിർത്തുന്നു.

Read More : Uses of coconut shell – Different types of coconut shells

Adachootty- Ada Palaka Traditional Kerala Kitchen Utensils.

മരവിയും അടച്ചൂറ്റും മണ്‍കലവും വിസ്മൃതിയിലാണ്ട കേരളത്തിലെ തനി നടൻ അടുക്കള പാത്രങ്ങൾ. ആരോഗ്യ സംരക്ഷണത്തില്‍ അതീവ പ്രാധാന്യം നല്‍കിയിരുന്ന ഒരു പൂര്‍വ്വകാലം നമുക്ക് ഉണ്ടായിരുന്നു. ഭക്ഷണകാര്യത്തിലും അവയുടെ വിഭവങ്ങള്‍ ഭദ്രമായി കേട് കൂടാതെ സംരക്ഷിക്കുന്നതിലും കേരളീയര്‍ വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു. ഇന്ന് മരവി എന്ന വാക്കു പോലും കേരളീയ സമൂഹത്തിന്റെ പരിചയത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കളിലാകെ മായം നിറഞ്ഞിരിക്കുന്ന ഇക്കാലത്ത് ഇത്തരം സാധനങ്ങള്‍ക്കും പാത്രങ്ങള്‍ക്കുമൊന്നും വലിയ പ്രസക്തി ഇല്ല. എന്നാല്‍, ആരോഗ്യപരമല്ലാത്ത മാറ്റങ്ങള്‍ ഭക്ഷ്യസാധനങ്ങള്‍ പാകം ചെയ്യുന്ന രംഗങ്ങളില്‍ നിയന്ത്രണങ്ങളെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുന്നു. അതിപുരാതന കാലം മുതല്‍ മലയാളികള്‍ ഉപയോഗിച്ച് വന്ന പാത്രമാണ് മരവി. മരം കൊണ്ടുണ്ടാക്കുന്ന പാത്രങ്ങളെയാണ് ഇപ്രകാരം വിളിച്ചിരുന്നത്. നല്ല വിളഞ്ഞതും കാതല്‍ മുറ്റിയതുമായ പ്ലാവിന്റെ വേര് ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്.

https://kingnqueenz.com/products/adachootty-or-adachuvara-jackfruit-wood-plavu

അടച്ച് ഊറ്റാനുള്ള പലക. അരിവാര്‍ക്കാന്‍ ഉപയോഗിക്കുന്നത്.

കേരളീയരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യത്തോടെ ഉപയോഗിച്ചിരുന്ന പാത്രങ്ങളാണ് മണ്‍കലവും മരവിയും. അരി ആഹാരമായിരുന്നു കേരളീയരുടെ ആരോഗ്യത്തിന്റെ രഹസ്യം. വലിയ കുടുംബങ്ങളില്‍ മണ്‍കലങ്ങളില്‍ പാകം ചെയ്ത് അടച്ചൂറ്റി വയ്ക്കുന്ന ചോറ് മണിക്കൂറുകള്‍ കഴിഞ്ഞാലും ചീത്തയാവുകയില്ലായിരുന്നു. മണ്‍കലം ഉപയോഗിക്കുമ്പോള്‍ അരി വാര്‍ത്ത് എടുക്കുന്നതിന് അടച്ചൂറ്റ് മരവിയാണ് ഉപയോഗിച്ചിരുന്നത്. മരപലകയില്‍ അര്‍ത്ഥ വൃത്താകൃതിയിലുള്ളതും നീണ്ട കൈപ്പിടികളുള്ളതുമായ ഈ ഉപകരണം അരി വാര്‍ക്കുമ്പോള്‍ ചൂട് ഒട്ടും തന്നെ കൈകളില്‍ അടിക്കാതെ സംരക്ഷണം നല്‍കിയിരുന്നു.

Kerala Tradtional Kitchenware or Kitcehn Tools.

Buy Online All Kerala tradtional natural kitchenware cooking tools all over India Shipping. www.kingnqueenz.com

Bamboo Puttu kutty :- Mulamputtukutty

Chiratta Puttu maker :-Coconut shell puttu maker

Coconut shell Ladles :- Chiratta kayil

Coconut Shell Cup with Spoon (Chiratta Cup Spoon)

Wooden Oil Applier-Dhara

Avana palak or rassi palaka order online kingnqueenz.com
https://kingnqueenz.com/products/avani-palaka-wooden-chowki-bajot-puja-online

One comment

Comments are closed.