കരി – മര കരി,ചിരട്ട കരി (wood charcoal and coconut shell charcoal)
കരി എന്ന് പറയുമ്പോൾ തന്നെ നാം നമ്മുടെ പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്നു അടുപ്പും അടുക്കളയും എല്ലാം ഓർമ വരും.കരിയടുപ്പും പുകയും ഉള്ള പാചകവും വൈകുന്നേരമായാൽ മുറ്റം അടിച്ചു ചവറൊക്കെ കത്തിക്കുന്ന പഴയ കാലത്തിലേക് നമ്മൾ അറിയാതെ പോകും.
എന്നാൽ ഇന്ന് പുതിയ തലമുറ കരി എന്ന് കേട്ടാൽ ഓർക്കുന്നത് (ഗ്രില്ലിങ് ) ആയിരിക്കും. അപ്പോൾ കരിയാണ് വിഷയം. കരിയുടെ നിർമാണം,കച്ചവടം ,ഏതൊക്കെ തരത്തിൽ ലഭിക്കുന്നു എന്ന് നോക്കാം
Charcoal an Overview
Charcoal is a form of carbon that is created by burning wood or other organic materials in the absence of oxygen. There are several different types of charcoal available in the market, including wood charcoal, shell charcoal (made from coconut shells), and charcoal tablets. Charcoal is used for a variety of purposes, including cooking, grilling, and as a fuel source. Charcoal manufacturing is a growing business as demand for charcoal products continues to increase.
കരി ഏതൊക്കെ തരത്തിൽ ലഭിക്കുന്നു
- മരങ്ങൾ ,തടികൾ കത്തിച്ചാൽ കിട്ടുന്ന കരി മര കരി
- ചിരട്ട കത്തിച്ചു എടുക്കുന്ന കരി
- കുന്തിരിക്കവും കർപ്പൂരം എന്നിവ പുകക്കാൻ ഉപയോഗിക്കാവുന്ന ഗുളിക രൂപത്തിൽ ഉള്ള കരി
മരങ്ങൾ ,തടികൾ കത്തിച്ചാൽ കിട്ടുന്ന കരി മര കരി
മരമോ മറ്റ് വസ്തുക്കളോ ഓക്സിജന്റെ അഭാവത്തിൽ നീറ്റിയാണ് (പൈറോളൈസിസ്, ചാർ, ബയോചാർ എന്നിവ കാണുക) കരിയുണ്ടാക്കുന്നത്.
ചിരട്ട കത്തിച്ചു എടുക്കുന്ന കരി:-
തെങ്ങിന്റെ ചിരട്ടയുടെ കരി വളരെ കടുപ്പമുള്ളതും കാഠിന്യമുള്ളതും പ്രതിരോധശേഷിയുള്ളതുമാണെന്ന് നമുക്കറിയാം. ചിരട്ട മെഷീൻ സഹായത്തോടെയോ സാധാരണ വീടുകളിലെ രീതിയിൽ കത്തിച്ചും എടുക്കാം. ഈ ചിരട്ട കരി വാണിജ്യപരമായും വീടുകളിലെ ഉപയോഗത്തിനും എടുക്കുന്ന തുമാണ്
ഉമിക്കരി
നെല്ലിന്റെ പുറംപാളിയായ ഉമി(rice husk) കരിച്ചാൽ ലഭിക്കുന്നതാണ് ഉമിക്കരി. കേരളീയർ പല്ല് വൃത്തിയാക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. നെല്ലിനെ പൊതിഞ്ഞിരിക്കുന്ന ആവരണമാണ് ഉമി. നെല്ല് പൂവായിരിക്കുമ്പോൾ കാണപ്പെടുന്ന രണ്ട് ദളങ്ങളാണ് അരിയായി മാറുന്ന നേരത്ത് ആവരണമായി കാണുന്നത്. നെല്ല് കുത്തിയിട്ട് അരി ശേഖരിക്കുമ്പോൾ വെളിയിൽ വരുന്ന ഭാരം കുറഞ്ഞ തോടിനെ ഉമിയെന്ന് പറയുന്നു. ഉമിക്കരി നന്നായി പൊടിച്ച് വിരലിലെടുത്ത് പല്ലുകളിൽ ഉരയ്ക്കുമ്പോൾ പല്ലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നശിച്ച് പല്ല് വൃത്തിയാവുന്നു.