Uses of coconut shell ചിരട്ട ഉപയോഗങ്ങൾ-ചിരട്ടകൾ പലതരങ്ങൾ
എന്ത് ആണ് ചിരട്ട? തേങ്ങയുടെ /നാളികേരത്തിന്റെ അകത്തുള്ള കട്ടിയുള്ള തോടിനെയാണ് ചിരട്ട എന്നു പറയുന്നത്.
തേങ്ങയുടെ മാംസളമായ ഭാഗത്തിനു ചുറ്റുമായി, ചകിരിയുടെ ഉൾഭാഗത്തായിട്ടാണ് ചിരട്ട കാണപ്പെടുന്നത്. വിത്ത് മുളയ്ക്കുന്നതിനായുള്ള ഒരു ചെറിയ ദ്വാരം മാറ്റി നിർത്തിയാൽ ചകിരിയ്ക്കുള്ളിൽ ചിരട്ടയുടെ തേങ്ങയുടെ മാംസളമായ ഭാഗത്തോട് ഒട്ടിച്ചേർന്നുകൊണ്ടുള്ള ചിരട്ടയുടെ ആവരണം സമ്പൂർണമാണ്. എന്നാൽ നാളികേരം മൂപ്പ് കൂടുന്തോറും മാംസളമായ ഭാഗവു ചിരട്ടയും തമ്മിലുള്ള ഒട്ടിച്ചേരൽ കുറഞ്ഞുവരുന്നു.
Health benefits of coconut shells read more
Colour of coconut shells ചിരട്ടയുടെ നിറം
സാധാരണയായി ചിരട്ടയ്ക്ക് തവിട്ടു നിറമാണ്. ഗ്രാമപ്രദേശങ്ങളിൽ അടുപ്പിൽ തീ കത്തിക്കുന്നതിന് ചിരട്ട ഉപയോഗിക്കാറുണ്ട്. മറ്റു വിറകുകളെ അപേക്ഷിച്ച് ലഭ്യത കൂടുതൽ ആയതിനാലും കൂടുതൽ നേരം കനൽ ആയി നീറി ചൂട് നില നിർത്തുന്നതിനാലും മുൻകാലങ്ങളിൽ വൈദ്യുതി ഉപയോഗിക്കാത്ത തരത്തിൽ ഉള്ള തേപ്പുപെട്ടികൾ ചൂടാക്കാൻ ചിരട്ട കത്തിച്ച കനൽ ഉപയോഗിച്ചിരുന്നു.
Diffrent types of coconut shells – ചിരട്ടകൾ പലതരങ്ങൾ.
ചിരട്ട തരം Uses of coconut shell and Types of coconut shell
ചെന്നാര്, കരിനാര്,എണാര് ( എണ്ണചിരട്ട ) വെള്ളതേങ്ങ ( വെള്ള ചിരട്ട ) നാല് തരം
ഇതിൽ വെള്ള ചിരട്ട കിട്ടാൻ പ്രയാസമാണ്.
ചിരട്ട പൊട്ടിച്ച് ചൂടുവെള്ളത്തിൽ ഇട്ടു കുടിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
അത് പോലെ ചിരട്ട കപ്പിൽ ചൂടുവെള്ളം ഒഴിച്ച് കുടിക്കുന്നത് രാവിലെ കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. കൂടാതെ ഇന്നും ആയൂർവേദ ചികിത്സ പാരമ്പര്യ വൈദ്യന്മാർ മരുന്നുകൾ ഉണ്ടാകാൻ ചിരട്ട തവിയാണ് ഉപയോഗിക്കുന്നത്.