Veppilakkatti Chammanthi Balls (വേപ്പിലക്കട്ടി)

Curry Leaves Lemon Leaves Chammanthi balls pure vegetarian agrahar dish.

വേപ്പിലക്കട്ടി ചമ്മന്തിയെ (Veppilakkatti Chammanthi) കുറിച്ച് അറിയാം. ഉണ്ടാക്കുന്ന വിധം,ചേരുവകൾ,ആരോഗ്യ ഗുണങ്ങൾ എല്ലാം നമുക്കൊന്നു നോക്കാം

വേപ്പിലക്കട്ടി ചമ്മന്തി എന്ന് പറയുമ്പോൾ നമുക്കു പെട്ടെന്ന് ഓർമ വരുന്നത് കേരളത്തിൽ തനി നാടൻ കറി വേപ്പില കൊണ്ട് ഉണ്ടാക്കുന്ന ഒരു ചമ്മന്തി പൊടി ആണ്. എന്നാൽ നമ്മൾ കുറെ ആളുകൾ എങ്കിലും കണ്ടിട്ടുണ്ടാകും ഒരു ചെറിയ പന്തിന്റെ ആകൃതിയിൽ ഒരു ചമ്മന്തി.

പാലക്കാടൻ ചമ്മന്തി അഗ്രഹാരം വിഭവം വേപ്പിലക്കട്ടി ചമ്മന്തി ബോൾസ്.

തമിഴ് ബ്രാഹ്മണ സംസ്​കാരത്തനിമയുടെ പൈതൃകം പേറുന്ന കൽപാത്തി ഗ്രാമം. കോലമെഴുതിയ മുറ്റങ്ങളും രഥോത്സവ വീഥികളും കോവിലുകളുമെല്ലാം കാശിയുടെ പാതിയായ കൽപാത്തിയുടെ ആകർഷകങ്ങളാണ്. ഇതോടൊപ്പം രുചിയുടെ കലവറയും കൂടി കൽപാത്തി കരുതിവെച്ചിട്ടുണ്ട്.

പാലക്കാടൻ ആഗ്രഹാരങ്ങളിലൂടെ നമ്മുക്കു കാണാം അതിവിശിഷ്ടമായ രുചിയുള്ള ഈ ചമ്മന്തി. പാലക്കാടന്‍ അഗ്രഹാരത്തിന്റെ തനതുരുചികളിലൊന്നാണ് ഇത്. നാരങ്ങയിലയും (വേപ്പില കട്ടി എന്ന് പറയുമെങ്കിലും പ്രധാന ചേരുവ ചെറുനാരങ്ങാ ഇലയും അല്ലെങ്കിൽ വള്ളിനാരാങ്ങാ വാടുകപ്പുളിനാരങ്ങാ ഇലയും ആണ് ) കറിവേപ്പിലയും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന വളരെ രുചികരമായ ഒരു വെജിറ്റേറിയൻ വിഭവം ആണ്. ചോറിന്റെ കൂടെ അധികം പുളിയില്ലാത്ത തൈരും ഈ ചമ്മന്തി കൂട്ടിയുള്ള ഊണ് അതിവിശിഷ്ടമാണ്. ഇപ്പോള്‍ കേരളത്തില്‍ എമ്പാടും പ്രചാരത്തില്‍ ഉള്ളതുമായ ഒരു ചമ്മന്തി ഇനമാണ് വേപ്പിലക്കട്ടി.

പാലക്കാടൻ മട്ടയരി കഞ്ഞിയും തൊട്ടുകൂട്ടാൻ വേപ്പിലക്കട്ടിയുമുണ്ടെങ്കിൽ മനംനിറഞ്ഞുണ്ണാം.

Palakddan Matta Rice and Agrahar Chammanthy vattals,pappds online kingnqueenz.com

വേപ്പിലക്കട്ടി ചമ്മന്തി തയ്യാറാക്കാൻ വേണ്ട ചേരുവകൾ (ingredients of veppilakatty citrus leaves or lime laves chammanthi)

  • ചെറുനാരങ്ങാ ഇല അല്ലെങ്കിൽ വാളിനാരങ്ങാ (വടുകപ്പുളി നാരങ്ങ ) ഇല
  • കറിവേപ്പില
  • ഉണക്കമുളക്
  • ഉഴുന്ന് പരിപ്പ്
  • മല്ലി,അയമോദകം (എല്ലാവരും ചേർക്കാറില്ല )
  • കായം
  • ഉപ്പ്
  • വാളൻപുളി

വലിയ നാരകത്തിലയോ ചെറുനാരകത്തിലയോ നാരുകളഞ്ഞ് എടുക്കുക. ആവശ്യത്തിനു കറിവേപ്പില വറ്റൽമുളക്, ഉണക്കമുളക് ,ഉഴുന്ന് പരിപ്പ് ,മല്ലി,കായംഎന്നിവ ചട്ടിയിൽ ഒന്ന് ചൂടാക്കി എടുക്കുക. അതിനുശേഷം ഇവയെല്ലാംകൂടി വാളൻപുളിയും ചേർത്ത് നന്നായി കല്ലിലോ (പണ്ടൊക്കെ ഉരലിൽ ഓരോന്നായി ഇടിച്ചു എടുത്തിട്ട് അവസാനം കല്ലുപ്പും പുളിയും ചേർത്ത് ഒരുമിച്ചാക്കി ഇടിച്ചെടുക്കും ഉരലിടിക്കുന്ന ശബ്‌ദവും പുളിയുടേം,നാരങ്ങയിലയുടെയും കായത്തിന്റെ ഒരു രുചികരമായ വാസനയും ഓർമ്മകൾ ) മിക്സിയിൽ പൊടിച്ചു ഓരോ ചെറിയ ഉരുളകൾ ആക്കി എടുത്തു സൂക്ഷിച്ചു വെക്കാം.

നല്ല ചൂടുള്ള ചോറും തൈരും പപ്പടവും വേപ്പിലക്കട്ടി ചമ്മന്തിയും കൂട്ടിയുള്ള ഊണ് അസാധ്യ രുചി തന്നെയാണ്.

തികച്ചും ആരോഗ്യപ്രദവും പ്രകൃതിദത്തവുമായ ദഹനത്തിനും വളരേ നല്ലതാണ് ഈ ചമ്മന്തി.

Dont go any where to search this palakadan agrahar chammanthy balls Order online @www.kingnqueenz.com. Shipping across India in your door steps !!!!

Buy online homemade pickles achaar from Kerala kingnqueenz.com
https://kingnqueenz.com/collections/kondattam-vattals-pappadam