എന്ത് ആണ് കക്കും കായ ?
In English It is called
- African Dream Herbs Seeds
- Nicker Bean
- St Thomas Bean
- Match Box Bean
- Scientific Name : Entada Rheedii
മലയാളത്തിൽ മക്കുംകായ, കക്കും കായ, പരണ്ടക്കായ എന്നല്ലാം അറിയപ്പെടും.
About African Dream Herbs Read More Makum kaya
Sanskrit Name : Ghila
ഇന്ത്യയിലെ നനവാർന്ന നിത്യഹരിത വനങ്ങളിൽ വളരുന്ന കൂറ്റൻ വള്ളിയാണ് പരണ്ടവള്ളി. കാക്കവള്ളി, മലഞ്ചാടി, കാലൻ വള്ളി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ശാസ്ത്രനാമം: Entada rheedii. വാൻറീഡിന്റെ ബഹുമാനാർത്ഥമാണ് ഇതിന്റെ സ്പീഷിസ് നാമം നൽകിയിരിക്കുന്നത്.
കാക്കും കായ നിങ്ങൾക്കു ഓൺലൈൻ ആയിട്ടു കിട്ടും
ഔഷധ കഞ്ഞിയും കക്കും കായും കർക്കിടക കഞ്ഞിയും പരണ്ട കായും
ഔഷധ കഞ്ഞിയുടെ കൂടെയുള്ള ഒരു ഔഷധം കൂടി ആണ് കക്കും കായ. കുരു ഇടിച്ച് പൊട്ടിച്ച് പരിപ്പെടുത്ത് ഒരു രാത്രി വെള്ളത്തിലിട്ട് ഒരു നാഴി അരിക്ക് മൂന്ന് കായ എന്ന കണക്കിൽ കഞ്ഞി വെച്ച് രാവിലെ മക്കും കായപരിപ്പെടുത്ത് കഴുകി ഒരു കഷണം മഞ്ഞളും കുട്ടി അരച്ചെടുത്ത് ആവശ്യത്തിന് ജീരകം പൊടിച്ചതും തേങ്ങയും കൂട്ടി ഇളക്കിയെടുത്ത് പാലുണ്ടങ്കിൽ ചേർത്ത് ഉപയോഗിക്കുക. ഉപ്പ് ചേർക്കരുത് വാതരോഗങ്ങൾ മാറ്റി നിത്യയൗവ്വനം പ്രധാനം ചെയ്യും നടുവേദന, ചങ്ക് വേദന എന്നിവയും മാറും.
Makum kaya Kanji pack order online from kingnqueenz.com
കക്കും കായ സസ്യങ്ങളുടെ പ്രത്യേകതകൾ.
പടുകൂറ്റന്‍ വള്ളി സസ്യം. നാട്ട് പ്രദേശങ്ങളില്‍ സാധാരണ കാണാറില്ല. നനവാര്‍ന്ന നിത്യ ഹരിത വനങ്ങളാണ് സ്വാഭാവിക ആവാസ കേന്ദ്രം.നമ്മുടെ പശ്ചിമ ഘട്ട മലനിരകളില്‍ ധാരാളമുണ്ട്.ഇണ ചേരുന്ന നാഗങ്ങളെപ്പോലെ ചുറ്റിപ്പിണഞ്ഞ് മേലോട്ട് കയറി മാനം മുട്ടും മാമരങ്ങളുടെ ഉച്ചിയിലെത്തി പടര്‍ന്ന് പന്തലിച്ച് കിടക്കുന്നത് കാണാം.സാമാന്യം വണ്ണംവെക്കുന്ന കാണ്ഡത്തിന് പരുപരുത്ത തൊലിയാണ്. വെള്ളം സംഭരിച്ച് വെക്കാനുള്ള ശേഷിയുണ്ട്.തണ്ടിനുമുണ്ട് ഔഷധ ഗുണം. ചതച്ച് നിരെടുത്ത് പുരട്ടിയാല്‍ വ്രണങ്ങള്‍ വേഗത്തില്‍ ഉണങ്ങും.